മഞ്ഞച്ചോല

പള്ളിക്കൂടത്തിലേക്ക് പോക്കും മുന്‍ബേ,ക്കൂട്ടുകാരോടൊത്ത് നിക്കറിട്ട് എത്രചാടിക്കുളിച്ചതാണീ ചോലയില്‍,മുങ്ങിതാണതും,വെള്ളം കുടിച്ചതും,നീന്തല്‍ പഠിച്ചതും എല്ലാം ഈ ചോലയിലാണ്..
സ്നേഹത്തോടെ ഞങ്ങളതിനെ പേര് വിളിച്ചു “മഞ്ഞച്ചോല”
----------- എല്ലാം ഇന്നൊരോര്‍മ്മ---------
Comments
Posted by K M F
നിനക്കായ്...

ആദ്യമായി കണ്‍ടതും ഇഷ്ട്‌മായി എന്ന് പറഞ്ഞതും ആര്‍ക്കാണ് മറക്കാന്‍
കഴിയുക.ജീവിതത്തിന്‍റെ ആ മനോഹാരിത മറന്നുകൊണ്ടു നമ്മുക്ക് ജീവിക്കാന്‍
സാധിക്കുകയില്ലല്ലോ?
അവര്‍ക്കായി.....
Posted by K M F
കൂട്ടിലെ പക്ഷി.

കൂട്ടിലടയ്ക്കപ്പെട്ട പക്ഷികള്‍ക്ക്
മനുഷ്യരോട് എന്തുവികാരമാണു തോന്നുക...?
മുറിക്കപ്പെട്ട ചിറകുകളെകുറിചോര്‍ത്ത്
ദേഷ്യമോ...?,
അടഞ്ഞകൂടിനകത്ത് കരയാന്‍ വിധിക്കപ്പെട്ടതോര്‍ത്ത്
പരിഭവമോ...?
നീലാകാശത്തിന്റ് തണലില്‍
ഹരിതവനങ്ങളില്‍
കൂട്ടുകാരൊത്ത് പാറിക്കളിച്ച്
പൂക്കള്ളും പുഴയിലെ കുളിര്‍മയും അറിഞ്ഞ്,
സ്നേഹസല്ലാപങ്ങള്‍..
പുലരിയുടെ സൂര്യവെള്ളിച്ചം..
അസ്തമയത്തിന്റെ ചുവപ്പ്..
ഇണക്കിളിയുടെ ചുംബ്ബനം..
എല്ലാം നഷ്ട്‌പ്പെട്ട വേദനയോ...?
.....അറിയില്ലനിക്ക്....
Posted by K M F
ഓളങ്ങളെ നോക്കി

ഇനിയും എനിക്ക് ഒരു പാട് ദൂരം താണ്ഡണം,മുന്‍പേ പോയവരുടെ കാല്പാടുകളെ അനുഗമിക്കാനുണ്ട്,അതിനുമുബ് കുറച്ചു സമയം ഓളങ്ങളെ നോക്കി സല്ലപിക്കട്ടെ!
Posted by K M F
ഉറ്റവരെ തേടി

നേരം അങ്ങെത്തി.ചെഞ്ഛായം പൂശി സൂര്യന്‍ അസ്ഥതമിക്കാറായി,
ഒരു പുത്തന്‍ തലമുറയെ വരവേല്‍ക്കാന്‍, ഉദിച്ച് അസ്തമിക്കുന്ന
സൂര്യന്‍ അറിയുമോ ഉറ്റവരെ തേടിയുള്ള കാത്തിരിപ്പിന് മനോവ്യഥ?
Posted by K M F
റോഡരികിലെ കാട്ടുമരങ്ങള്‍

ഞാന്‍ പതിവുള്ള നടത്തത്തിനിറങ്ങിയതായിരുന്നു.സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളു.
ശിശിരകാലം കഴിഞ്ഞുപൊയിട്ടും അന്തരിക്ഷത്തില്‍ നേരിയ തണുപ്പ് ബാക്കിനിന്നിരുന്നു.
റോഡരികിലെ കാട്ടുമരങ്ങള്ളുടെ വേരില്‍ അപ്പൊഴും വെളുത്ത മഞ്ഞുപൊടികള്‍
ഓര്‍മ്മതെറ്റുപോലെ വിള്ളറികിടന്നു.


