മഴക്കാലം

എനിക്ക് മഴക്കാലം ഒരു ഉല്‍സവകാലമാണ്.ചാഞ്ഞും ചെരിഞ്ഞും ഇടയ്ക്കിടയ്ക്ക് അലസതപ്പെട്ടും പെയ്യുന്ന മഴയില്‍ ഞാനും എന്റ്റെ പ്രിയസുഹ്രത്തും ചാറ്റല്‍മഴ നനഞ്ഞു നടക്കാറുണ്ട്..ഇവിടെ ഈ മരുഭൂമിയില്‍ വര്‍ഷത്തില്‍ വല്ലപ്പോഴും വരുന്ന മഴയ്ക്ക് ഒരു സുഖവുമില്ല.നട്ടില്‍ മഴക്കാലമായാല്‍ എന്റ്റെ ഒര്‍മകളിലൊരു മഴയാണ്.നനയുന്ന പാടവും,തെങ്ങും,പുഴയുടെ തീരവുമെല്ലാം കാണുകയെന്നത്,അതിന്റെ സുഖമൊന്നു വേറെയാണ്.....
മഴക്കാലം ..മഴയുടെ നനുത്ത പളുങ്കുചിരികളാണിപ്പോള്‍ ചുറ്റിലും.. ..
എന്റെ ഗ്രാമം.

പട്ടണത്തിന്‌റെ പത്രാസ് ഒന്നും അറിയാതെ കഴിയുന്ന(കഴിഞ്ഞിരുന്ന)ഒരു ശാന്തപ്രക് ര്‍തിയായ പഴയ ഗ്രാമമാണ് എന്റെ ഗ്രാമം.തോടുകളും,നീണ്ടുകിടക്കുന്ന പാടങ്ങളും,മലനിരകളും എല്ലാം എന്റെ ഗ്രാമത്തിന്റെ പ്രത്യകതകളായിരുന്നു.
ഇന്നു ഇവിടെ ഈ മരുഭൂമിയില്‍ ജീവികുബോള്‍ എന്റെ ഗ്രാമത്തിനെക്കുറിച്ച് ഒര്‍ത്ത് കുളിരുകോരാറുണ്ട്.എത്രയോ ദൂരം അകലത്താണ് ഞങ്ങള്‍ എങ്കിലും ഇവിടെയിരുന്നു(ദുബായ്)എന്റെ ഗ്രാമത്തിനെ സ്വപ്നം കാണാന്‍ എനിക്കാകും,ജീവിതം എന്നെ അങ്ങനെയൊക്കെ പ്രാപ്തനക്കിയിരിക്കുന്നു.സ്വപ്നങ്ങളുടെ അധിപനാണ് പ്രവസി.മണല്‍കാറ്റിന്റെ പാരുഷ്യങ്ങള്‍ക്കിടയിലും സ്വപ്നസബന്നത കൊണ്ട് പ്രവാസി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
Comments
Subscribe to:
Comments (Atom)



